പള്ളിക്കര മ​ടി​ക്കൈ​ ഉദുമ, പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോ​ക്ഡൗ​ണ്‍, കാഞ്ഞങ്ങാട്ട് അടച്ചിടൽ പൂർണം പോലീസ് പരിശോധന ശക്തം

Latest പ്രാദേശികം

കാഞ്ഞങ്ങാട് :രോഗവ്യാപനം രൂക്ഷമായതിനാൽ പള്ളിക്കര, ഉദുമ മടിക്കൈ,അജാനൂർ പഞ്ചായത്തുകളിലും കാഞങ്ങാട്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു. പള്ളിക്കരയിൽ അവശ്യവസ്തുക്കൾ വില്ക്കുന്ന കടകൾ മാത്രം എട്ടുമുതൽ അഞ്ചുവരെ തുറന്നുപ്രവർത്തിക്കാം. പൊതുജനങ്ങളോട് ഇടപെടുന്നവർക്ക് നെഗറ്റീവ് രേഖ അത്യാവശ്യമാണ്. പഞ്ചായത്തിലെ ബാങ്കുകൾ തുറക്കുമെങ്കിലും ഇടപാടുകാർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കോവിഡ് പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് പൂര്‍ണ്ണമായി വിജനമായി. നഗരത്തില്‍ എത്തുന്ന വാഹനങ്ങളും യാത്രക്കാരും വളരെ കുറഞ്ഞു. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെ പൊതുഗതാഗതം വിലക്കിയിട്ടില്ലെങ്കിലും നഗരത്തില്‍ എത്തുന്നവര്‍ നന്നെ കുറവായിരുന്നു. സൗത്ത് മുതല്‍ പൊലീസ് പരിശോധന ശക്തമാണ്. കൊവ്വല്‍ പള്ളി മൈക്രോ കണ്ടെയിന്‍മെന്റ് സോണായതിനാല്‍ ബസുകള്‍ നിര്‍ത്താന്‍ പൊലീസ് അനുവദിക്കുന്നില്ല. കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡിലും പരിശോധന ശക്തമാണ്. വിരലിലെണ്ണാവുന്ന ഓട്ടോ റിക്ഷകളെ നഗരത്തില്‍ സര്‍വീസ് നടത്തിയുള്ളു. പലചരക്ക് കടകളും മെഡിക്കല്‍ ഷാപ്പുകളും തുറന്നു. ഹോട്ടലുകള്‍ പാര്‍സല്‍ കൗണ്ടറുകള്‍ തുറന്നു കാത്തിരുന്നുവെങ്കിലും അധികമാളുകള്‍ എത്താതിരുന്നത് അവര്‍ക്കും പ്രയാസമായി.

മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ല്‍ 14 വ​രെ സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത്ത​ല ജാ​ഗ്ര​താ സ​മി​തി തീ​രു​മാ​നി​ച്ചു. ക​ണ്‍​സ്ട്ര​ക്ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍, ക്വാ​റി​ക​ള്‍, പ​ണ​ക​ള്‍ തു​ട​ങ്ങി മ​റ്റെ​ല്ലാ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ത്യാ​വ​ശ്യ ച​ട​ങ്ങു​ക​ള്‍ മാ​ത്രം കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്‌ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​യ്ക്കും.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഉദുമയിൽ ജൂലായ് 14 വരെ ട്രിപ്പിൾ ലോക്‌ഡൗൺ ഏർപ്പെടുത്താൻ ജാഗ്രതാ സമിതി തീരുമാനിച്ചു. പഞ്ചായത്ത് പരിധിയിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. അവശ്യവസ്തുക്കൾ വില്ക്കുന്ന സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മാത്രം പ്രവർത്തിക്കാം.

സ്ഥാപനങ്ങളിലെ ജീവനക്കാർ കൈയുറയും മാസ്‌കും ധരിച്ച് മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ. നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങളടക്കം പിടിച്ചെടുത്ത് പകർച്ചവ്യാധി നിയന്ത്രണ-ദുരന്ത നിവാരണ നിയമങ്ങൾപ്രകാരം നടപടികൾ സ്വീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *