ബോവിക്കാനം: ക്രിസ്ത്യന്‍ ദേവാലമായ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം സെന്റ് സെവ്യര്‍ ചര്‍ച്ചിലെത്തി ഫാദര്‍ സ്‌കാനി ബ്ലസ് ഡിസൂസ, ഫാദര്‍ ജോണ്‍ വിക്ടര്‍ ഡയസ് എന്നിവര്‍ക്കും വിശ്വാസികള്‍ക്കും മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ക്രിസ്മസ് കേക്ക് കൈമാറി ആശംസകള്‍ നേര്‍ന്നു.
പൊതു പ്രവര്‍ത്തകരായ കൃഷ്ണന്‍ ചേടിക്കാല്‍ വേണുകുമാര്‍ മാസ്റ്റര്‍, ഹമീദ് മല്ലം, പ്രകാശ് റാവു അമ്മംങ്കോട്,എം മാധവന്‍ നമ്പ്യാര്‍ , പെന്നപ്പന്‍ അമ്മംങ്കോട്, ഷരീഫ്, കുഞ്ഞി മല്ലം തുടങ്ങിയവരു ഒപ്പം ആശംസ നേരാന്‍ എത്തിയിരുന്നു.
സുനില്‍ ഡിസൂസ ചോക്കമൂല, പീറ്റര്‍ ഡിസൂസ അമ്മം കോട്, വിക്ടര്‍ ഡിസൂസ മല്ലം, അഖ്വീന്‍ ഡിസൂസ പുഞ്ചംങ്കോട് എന്നിവര്‍ ചേര്‍ന്ന് ഇവരെ സ്വികരിച്ചു.