മാതാപിതാക്കള്‍ മൊബൈല്‍ നല്‍കിയില്ല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Latest കേരളം പ്രാദേശികം

വളാഞ്ചേരി: മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ വിസ്സമ്മതിച്ചതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ആതവനാട് കരിപ്പോള്‍ തറമ്മല്‍പുത്തന്‍ പീടിയേക്കല്‍ സുബൈറിന്റെ മകള്‍ ആയിശ തസ്‌നി (14)യാണ് മരിച്ചത്.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കിടപ്പുമുറിയില്‍ കയറി വാതിലടച്ച ആയിശ തസ്‌നിയെ സഹോദരന്‍ വിളിച്ചിട്ട് തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *