ബി എ എം എസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടെ വിജയം: ഇര്‍ഫാന എ എച്ച് ഇബ്രാഹിമിനെ മൊഗ്രാല്‍ കെഎസ്‌യുഐ അനുമോദിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ബി എ എം എസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടെ വിജയം: ഇര്‍ഫാന എ എച്ച് ഇബ്രാഹിമിനെ
മൊഗ്രാല്‍ കെഎസ്‌യുഐ അനുമോദിച്ചു

കാസര്‍കോട്: കര്‍ണാടക സുള്ള്യയിലെ കെവിജി മെഡിക്കല്‍ കോളേജ് ഓഫ് ആയുര്‍വേദയില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ബിഎഎംഎസ് പരീക്ഷ പാസായ മൊഗ്രാല്‍ നിവാസിയും, ഇപ്പോള്‍ കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്തെ താമസക്കാരിയുമായ ഡോ: ഇര്‍ഫാന-എ എച്ച് ഇബ്രാഹിമിന് മൊഗ്രാല്‍ യൂണിറ്റ് കെഎസ്യു (ഐ ) വീട്ടിലെത്തി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ എച്ച് ഇബ്രാഹിം -മുംതാസ് ദമ്പതികളുടെ മകളാണ് ഡോ: ഇര്‍ഫാന.
അഞ്ചുവര്‍ഷത്തെ ബിഎഎംഎസ് കോഴ്‌സിനാണ് മെഡിക്കല്‍ കോളേജ് ഓഫ് ആയുര്‍വേദയില്‍ ഇര്‍ഫാന ചേര്‍ന്ന് പഠിച്ചത്. അവസാന വര്‍ഷ പരീക്ഷയിലാണ് ഇപ്പോള്‍ ഫസ്റ്റ് ക്ലാസോടെ പാസ്സായിരിക്കുന്നത്. ഇനി ഒരു വര്‍ഷം മെഡിക്കല്‍ കോളേജില്‍ പ്രാക്ടീസ് ചെയ്യണം. തുടര്‍ന്ന് ഇര്‍ഫാനയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച് പുറത്തുവരും.
അനുമോദന ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസര്‍ മൊഗ്രാല്‍ ഇര്‍ഫാനയ്ക്ക് സ്‌നേഹോപഹാരം നല്‍കി. കെഎസ് യു ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ മുവാസ് എം എം, മുഹമ്മദ് ഉവൈസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് കരീം, മുഹമ്മദ് അബ്കോ, ശരീഫ് ദീനാര്‍ എന്നിവര്‍ സംബന്ധിച്ചു. സ്‌നേഹോപഹാരത്തിന് ഡോ: ഇര്‍ഫാന നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *