പി ബി അബ്ദുൽ റസാഖ് സ്മാരക അവാർഡ് ബി രാമനാഥ റൈക്ക് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഡിസംബർ ഒന്നിന് സമർപ്പിക്കും

Latest ഇന്ത്യ കേരളം പ്രാദേശികം

ഉപ്പള: മുൻ കർണ്ണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി രാമനാഥ റൈക്ക് ഈ വർഷത്തെ പി ബി അബ്ദുൽ റസാഖ് സ്മാരകപുരസ്‌കാരം ഡിസംബർ ഒന്നിന് ഒളയം ഡി. എം കബാന റിസോർട്ടിൽ വെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിക്കും വൈകുനേരം മുന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ യൂ ഡി എഫ്ന്റെ പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു ഗാന്ധിയൻ ആദർശങ്ങൾ മുറുകെ പിടിച്ച് മതേതര മൂല്യങ്ങൾക്കായി നിലകൊള്ളുന്ന നേതാവാണ് ബി രാമനാഥ റൈ എന്നും മഞ്ചേശ്വരം മണ്ഡലത്തിൽ മതേതരത്വത്തിന്റെ കാവലാളായി നിലകൊണ്ട മുൻ എം എൽ എ പി ബി അബ്ദുൽ റസാഖിന്റെ നാമധേയത്തിലുള്ള അവാർഡ് ബി രാമനാഥ റൈക്ക് ലഭിക്കുമ്പോൾ അത് ഏറ്റവും അർഹിക്കുന്ന കാരങ്ങളിലേക്കെത്തിപ്പെടുകയാണെന്നും മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനാധിപത്യ മതേതര വിശ്വാസികളുടെ ആദരമാണിതെന്നും മണ്ഡലം കമ്മറ്റി വിലയുരുത്തി 1952 സെപ്റ്റംബർ 13ന് ദക്ഷിണ കന്നഡ ജില്ലയിലെ ബെള്ളിപ്പാടിയിൽ ജനിച്ച രാമനാഥ റൈ ദീർഘ കാലം ബണ്ട്വാൾ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് എം എൽ എ ആവുകയും മന്ത്രിയായി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുൾപ്പെടെയുള്ള സംസ്ഥാന പ്രാധാന്യമുള്ള യു ഡി എഫ് പരിപാടികളിൽ സജീവ സാന്നിധ്യമാവാറുള്ള രാമനാഥ റൈ കാസറഗോഡ് ജില്ലയിലെ ഓരോ ഗ്രാമങ്ങൾക്കും സുപരിചിതനും ജില്ലയിലെ യു ഡി എഫ് പ്രവർത്തകരുമായി ഹൃദയ ബന്ധം സൂക്ഷിക്കുന്ന വ്യക്തിയുമാണ് രാമനാഥറൈ
പരിപാടി വിജയിപ്പിക്കാൻ ഉപ്പള ലീഗ്‌ ഓഫിസിൽ ചേർന്ന മണ്ഡലം മുസ്ലിം ലീഗ്‌ നേതൃ യോഗം തീരുമാനിച്ചു പ്രസിഡന്റ് ടി എ മൂസ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു എ കെ എം അഷ്‌റഫ്‌ എം എൽ എ. എം ബി യുസഫ് ഹാജി.അസീസ് മരിക്കെ. അഷ്‌റഫ്‌ കർള. എ. കെ. ആരിഫ് .പി എച്ച് അബ്ദുൽ ഹമീദ് മച്ചമ്പാടി. എം എസ്‌ എ സത്താർ ഹാജി. ഹമീദ് കുഞ്ഞലി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *