പി സി കെ : നന്മയും നർമ്മവും ജീവിതതാളമാക്കിയ സഹൃദയൻ. സ്മരണക്കായി മൊഗ്രാൽ ഹൈസ്കൂൾ ഗൗണ്ടിന് പേര് നൽകണം

Latest കേരളം

മൊഗ്രാൽ: ഗതകാല സ്മരണകൾ അയവിറക്കി പിസി കെ യുടെ ഓർമ്മ ദിനത്തിൽ ഒത്തുകൂടി പഴയകാല സഹപ്രവർത്തകർ. മായാത്ത ഓർമകളും മറക്കാത്ത അനുഭവങ്ങളും പങ്കുവെച്ചവർ ഏറെ വികാരം കൊണ്ടു. മൊഗ്രാലിലെ മത വിദ്യാഭ്യാസ-കായിക രംഗത്ത് നിസ്വാർത്ഥ പ്രവർത്തനം കൊണ്ട് എക്കാലവും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമാണ് പി സി കെ യുടെതെന്ന് അദ്ദേഹത്തിൻ്റെ 11 ആo ചരമ വാർഷിക ദിനത്തിൽ വീട്ടുമുറ്റത്ത് “പീസിൽ” ചേർന്ന മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിൻ്റെ മുൻ കാല സാരഥികളുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. വഹിക്കുന്ന പദവിയോട് നൂറു ശതമാനം നീതി പുലർത്തുകയും നിസ്വാർത്ഥ സേവനത്തിലൂടെ വലിയ ആദരവ് നേടുകയും ചെയ്തു.

വർഷം ഏറെ കഴിഞ്ഞിട്ടും പകരം വെക്കാനില്ലാത്ത ഒരു മഹാമനീഷിയാണ് മൊഗ്രാലിന് നഷ്ടമായത് .സേവനം കൊണ്ടും സ്നേഹവും കൊണ്ടും സമ്പന്നമായ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. ഫലിതത്തിലൂടെ നാടിന് ഏറെ ഓർമകൾ സമ്മാനിച്ചു. മൊഗ്രാലിൽ ഹൈസ്കൂൾ ആരംഭിക്കുന്നതിന് വേണ്ടി ഏറെ പ്രയത്നിച്ച പി സി കെ യുടെ നിത്യ സ്മരണക്കായി മൊഗ്രാൽ ഹൈസ്കൂൾ ഗൗണ്ടിന് അദ്ദേഹത്തിൻ്റെ പേര് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി ബന്ധപ്പെട്ടവരെ സമീപിക്കാനും യോഗം തീരുമാനിച്ചു .അടുത്ത വർഷം ജനുവരിയിൽ അദേഹത്തിൻ്റെ ഒരു സ്മരണിക പുറത്തിറക്കാനും തീരുമാനിച്ചു.

ചടങ്ങിൽ മുൻ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡൻ്റ് കെ. സി സലീം അദ്ധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി എം. മാഹിൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. മുൻ ജനറൽ സെക്രട്ടറി സെഡ്. എ. മൊഗ്രാൽ സ്വാഗതം പറഞ്ഞു. എം സി. കുഞ്ഞാമദ്, ടി. സി. അഷ്റഫ് അലി, എം എ. അബ്ദുൽ റഹ്മാൻ, ടി. കെ അൻവർ, ടി.എം.ശുഹൈബ്, സി എം ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. മുൻ ഡി എഫ് എ. പ്രസിഡൻ്റ് പി സി എം ആസിഫ് നന്ദി പറഞ്ഞു.

മുബാറക് അഹമദ്, എൻ അബ്ദുൽ ഖാദർ, പി എ മുഹമ്മദ് ആസിഫ്, പി എസ് നാസിർ, ബഷീർ അഹമദ് സിദ്ദിഖ്, എച്ച്. എ. ഖാലിദ്, എം എൽ. അബ്ബാസ്, എം എം അഷ്റഫ് , എം എ അബൂബക്കർ സിദ്ദിഖ് , റഷീദ് പെർവാഡ്, അബൂബക്കർ സ്പിക്ക്, അബ്കൊ മുഹമ്മദ്, എം ജി അബ്ദുൽ റഹ്മാൻ, ഹാരിസ് ബാഗ്ദാദ് ,ശുക്രിയ മുഹമ്മദ്, ഹമീദ് പെർവാഡ്, അബൂ സാലി, ബീരാൻ കുഞ്ഞി , നാങ്കി അബ്ദുല്ല കുഞ്ഞി സജ്ജാദ് മൊഗ്രാൽ, കെ.അബുൽ ഖാദർ, എസ് കെ.ഇഖ്ബാൽ. ടി. എം ഫൈസ്, പി. സി നിയാസ്, പി. സി മാഹിനലി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *