പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം രാഷ്ട്രീയം

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (57)അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു.
നേരത്തെ പിഡിപി വര്‍ക്കിംങ് ചെയര്‍മാനായിരുന്നു.
തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് സിറാജ് മത്സരിച്ചത്. 1995ല്‍ മാണിക്യംവിളാകം വാര്‍ഡില്‍ നിന്നും 2000ത്തില്‍ അമ്ബലത്തറ വാര്‍ഡില്‍ നിന്നും പിഡിപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച്‌ തിരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തന്‍പള്ളി വാര്‍ഡില്‍ മല്‍സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *