ഹിജാബിനായി സമരം ചെയ്യുന്ന ആറ് വിദ്യാർഥിനികളുടെ സ്വകാര്യ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; പരാതി നൽകി രക്ഷിതാക്കൾ

Latest ഇന്ത്യ

ഉഡുപി ഗവ. പ്രീ-യൂനിവേഴ്സിറ്റി കോളജിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന ആറ് മുസ്ലീം പെൺകുട്ടികളുടെ സ്വകാര്യ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

മൊബൈൽ ഫോൺ നമ്പർ, മാതാപിതാക്കളുടെ പേരുകൾ, വീട്ടുവിലാസം എന്നിവ ഉൾപെടെയുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. ഇക്കാര്യത്തിൽനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപി ജില്ലാ പൊലീസ് സൂപ്രണ്ട് എൻ വിഷ്ണുവർധന് പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകി.

മൊബൈൽ ഫോൺ നമ്പർ, മാതാപിതാക്കളുടെ പേരുകൾ, വീട്ടുവിലാസം എന്നിവ ഉൾപെടെയുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. ഇക്കാര്യത്തിൽനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപി ജില്ലാ പൊലീസ് സൂപ്രണ്ട് എൻ വിഷ്ണുവർധന് പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകി.

അതേസമയം കോളജിലെ പ്രവേശന ഫോമുകളുടെ പകർപുകൾ സ്കാൻ ചെയ്ത് പിഡിഎഫ് ഫയൽ ആയാണ് പ്രചരിക്കുന്നതെന്നും ചോർന്നത് സ്ഥാപനത്തിനുള്ളിൽ നിന്നാണെന്നുമാണ് ആരോപണം.

പ്രവേശന രേഖകൾ കോളജിൽ മാത്രമാണ് സമർപിച്ചതെന്ന് വിദ്യാർഥിനികൾ പറയുന്നു. ബുധനാഴ്ച മുതൽഅധിക്ഷേപകരമായ ഫോൺ കോളുകൾ ലഭിച്ചു കൊണ്ടിരിക്കുന്നുവെന്ന് സമരം ചെയ്യുന്ന ആറ് വിദ്യാർഥിനികളിൽ ഒരാളായ ആലിയ അസദ് പറഞ്ഞു.’

എന്റെ മാതാപിതാക്കൾക്ക് പോലും അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നു. കോളുകൾ എടുക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട് – മറ്റൊരു വിദ്യാർഥിനി ഹസ്റ ശിഫ വ്യക്തമാക്കി.

രഹസ്യവിവരങ്ങൾ എങ്ങനെയാണ് പൊതുജനങ്ങളിലേക്ക് എത്തിയതെന്ന് വ്യക്തമാക്കണമെന്ന് കോളജ് മാനേജ്മെന്റിനോട് വിദ്യാർഥിനികൾ ആവശ്യപ്പെട്ടു.രക്ഷിതാക്കളുടെ വരുമാനത്തിന്റെ വിശദാംശങ്ങളും പ്രചരിക്കുന്നവയിലുണ്ട്.

‘എന്റെ പിതാവ് ഓടോറിക്ഷ ഡ്രൈവറാണ്. ആദ്യം അവർ എന്നെ സമ്പന്നയാണെന്ന് കുറ്റപ്പെടുത്തി. ഇപ്പോൾ അവർ പറയുന്നു ഞാൻ ദരിദ്രനാണെന്നും കുഴപ്പക്കാരനാണെന്നും’- അസദി പറഞ്ഞു.

മാതാപിതാക്കളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥിനികളെ സന്ദേശങ്ങളിൽ എടുത്തു പറയുന്നു. അവർ ഞങ്ങളെ മറ്റാരോ പണമടച്ചവരെന്ന് വിളിക്കുന്നു. ഞങ്ങൾ സമരം ചെയ്യുന്നത് വിശ്വാസത്തിനാണ്, പണത്തിന് വേണ്ടിയല്ല’ – ശിഫ പറഞ്ഞു.

ആറ് വിദ്യാർഥിനികളും പരീക്ഷകളിൽ മോശം പ്രകടനം കാഴ്ച വെച്ചവരാണെന്നാണ് മറ്റൊരു പ്രചാരണം. എന്നാൽ എല്ലാവരും പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 60 ശതമാനത്തിലധികം മാർക് നേടിയിരുന്നുവെന്ന് ‘ക്വിന്റ്’ റിപോർട് ചെയ്തു.

സമരം ചെയ്യുന്ന മുസ്കാൻ സൈനബ് പത്താം ക്ലാസിൽ 87.52 ശതമാനം മാർക് നേടി. രേഷാമിന് 80 ശതമാനവും ആലിയ അസദിന് 66.72 ശതമാനവും മാർക് നേടിയിട്ടുണ്ട്.

ഞങ്ങൾ പത്താം ക്ലാസിൽ മോശം പ്രകടനമാണ് നടത്തിയതെന്ന് അവർ വ്യാജ പ്രചാരണംനടത്തുന്നു.

ക്ലാസ് റൂം പഠനം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഇപ്പോൾ അവർ ആശങ്കപ്പെടുന്നില്ല?. എനിക്ക് പാമ്പുകളെ ഇഷ്ടമായതിനാൽ വൈൽഡ് ലൈഫ് ഫോടോഗ്രാഫറാകാനാണ് ആഗ്രഹം. എന്റെ അഭിലാഷത്തെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. എന്തിനാണ് അവർ ഞങ്ങളെ ഇത്രയധികം ലക്ഷ്യമിടുന്നത്?’ – അസദി ചോദിച്ചു.

കോളജ് വികസന സമിതി (സിഡിസി) ചെയർമാൻ കൂടിയായ ഉഡുപിയിലെ ബിജെപ എംഎൽഎ രഘുപതി ഭട്ട് കോളജ് അധികൃതരെയും കാവി ഷാളുകൾ ധരിക്കുന്ന വിദ്യാർഥികളെയും പിന്തുണക്കുന്നുവെന്നും വിദ്യാർഥിനികൾ ആരോപിച്ചു.

‘കാവി ഷോൾ ധരിച്ചുള്ള പ്രതിഷേധങ്ങളെ പിന്തുണച്ചുകൊണ്ട് ഹിജാബിന് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തെ എംഎൽഎ വർഗീയ സ്വഭാവമുള്ളതാക്കി. കാവി ഷോൾ ധരിക്കാൻ അദ്ദേഹം വിദ്യാർഥികളെ പ്രേരിപ്പിച്ചു. ഇപ്പോൾ അദ്ദേഹം കോളജ് മാത്രമല്ല, ഞങ്ങളുടെ വീടുകളും സുരക്ഷിതമല്ലാതാക്കിയിരിക്കുന്നു’ – അസദി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *