രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു.
ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 11 പൈസയും ഡീസലിന് 102 രൂപ 78 പൈസയുമായി.
കൊച്ചിയിൽ പെട്രോളിന് 108രൂപ 17 പൈസയും ഡീസലിന് 101 രൂപ 99 പൈസയുമാണ് പുതിയ നിരക്ക്.
കോഴിക്കോട് പെട്രോളിന് 108 രൂപ 77 പൈസയും ഡീസലിന് 102 രൂപ 19 പൈസയും ആയി.