100 കടന്ന് പെട്രോളിന്റെ കുതിപ്പ് തുടരുന്നു; പതിവ് തെറ്റിക്കാതെ ഇന്നും ഇന്ധന വിലവര്‍ധനവ്, സെഞ്ച്വറിയിലേയ്ക്ക് ഡീസലിന്റെ ‘ഓട്ടവും’

Latest കേരളം

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ രാജ്യത്തെ പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസിലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതിയ നിരക്കനുസരിച്ച് പെട്രോളിന് തിരുവനന്തപുരത്ത് 102.89, കോഴിക്കോട് 101.46 കൊച്ചിയില്‍ 101.01 രൂപ എന്നിങ്ങനെയാണ് വില.

പെട്രോള്‍ വില 100 കടന്നതോടെ സെഞ്ച്വറിയിലേയ്ക്ക് ഡീസല്‍ വിലയും കുതിക്കുകയാണ്. ഡീസലിന് തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയില്‍ 94.71 ഉം കോഴിക്കോട് 95.16 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് വരുന്ന ഘട്ടത്തിലാണ് രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്

Leave a Reply

Your email address will not be published. Required fields are marked *