തലശ്ശേരി. കതിരൂർ രാജ്യത്തിന്റെ വൈവിധ്യങ്ങളും വിഭിന്ന സംസ്കാരങ്ങളും അനുഭവിച്ചറിയാൻ ഇന്ത്യയുടെ എല്ലാ ജില്ലകളിലും സഞ്ചരിക്കാ നൊരുങ്ങിയ യുവാക്കൾ.
കുതിച്ചുകയറിയ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ബുള്ളറ്റ് തള്ളി കേരളം ചുറ്റുന്നു . തലശ്ശേരി കതിരൂർ സ്വദേശികളും F Cruisers യൂട്യൂബ് ബ്ലോഗർമാരുമായ അസ്ഹറുദ്ദീനും ഷഹീമുമാണ് തങ്ങളുടെ പ്രതിഷേധം വേറിട്ടവഴിയിലൂടെ ജനങ്ങളിലെത്തിക്കുന്നത് . കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലെ പ്രധാന ടൗണുകളിലും ബൈക്ക് തള്ളി പ്രതിഷേധ യാത്ര നടത്തുന്ന ഇവർ കാസർകോടും കണ്ണൂരും പിന്നിട്ട് ചൊവ്വാഴ്ച്ച കൽപറ്റയിലെത്തി .
ചെറുപുഴ വ്യാപാരിയായ അസ്ഹറുദ്ദീനെയും എൻജിനീയറായ ഷഹീമിനെയും യാത്രയോടുള്ള അടങ്ങാത്ത പ്രണയമാണ് രാജ്യം ചുറ്റാൻ പ്രേരിപ്പിച്ചത് . എന്നാൽ , പെട്രോൾ വില കുതിച്ചുയർന്ന് 100 കടന്നതോടെ പ്രതിഷേധ ത്തിനുശേഷമാകാം വിനോദസഞ്ചാരമെന്ന തീരുമാനത്തിലെത്തുകയായിരുന്നു . രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയാണ് യാത്ര . രാത്രി മുറിയെടുത്ത് വിശ്രമിക്കും . ഇന്ധന വിലവർധനക്കെതിരെ അസ്ഹറുദ്ദീനും യാത്ര തുടങ്ങിയതെങ്കിലും ഒരു ദിവസം താമസസ്ഥലത്തെ ടെറസിൽനിന്ന് വീണ് അസ്ഹറുദ്ദീന് പരിക്കേറ്റതോടെ ഒരാഴ്ചയോളം യാത്ര മുടങ്ങി . ശനിയാഴ്ചയാണ് പുനരാരംഭിച്ചത് ചൊവ്വാഴ്ച കൽപറ്റ ടൗണിൽ ബുള്ളറ്റ് തള്ളി പ്രതിഷേധിച്ച ഇവർ ബുധനാഴ്ച കോഴിക്കോട് നഗരത്തിൽ സമരം സംഘടിപ്പിച്ചു. സമരത്തെക്കുറിച്ച് അറിയുബോൾ ഭക്ഷണം വാങ്ങി നൽകി നാട്ടുകാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇത് സർക്കാരിന്റെ നയത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് എന്ന് ഇവർ കണക്കാകുന്നു .