ഇന്ധന വില കുറയ്ക്കാന്‍ നികുതിയില്‍ ഇടപെട്ട് ഡല്‍ഹി സര്‍ക്കാര്‍.
പെട്രോളിന് ചുമത്തിയിരുന്ന മൂല്യ വര്‍ധിത നികുതി മുപ്പത് ശതമാനത്തില്‍ നിന്നും 19.40 ശതമാനത്തിലേക്കാണ് കുറച്ചത്.
ഇതോടെ രാജ്യതലസ്ഥാനത്ത് പ്രെട്രോള്‍ വില എട്ട് രൂപ കുറഞ്ഞു.
വിലക്കുറവ് ബുധനാഴ്ച അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.
നിലവില്‍ ഡല്‍ഹിയിലെ പെട്രോള്‍ വില 103.97 രൂപയാണ്.
ഡീസലിന് ഒരു ലിറ്ററിന് 109.98 രൂപ എന്ന നിലയിലും എത്തി നില്ക്കുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ച നവംബര്‍ നാലിന് ശേഷം തുടര്‍ച്ചയായ 27ാം ദിവസവും രാജ്യത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.