സ്ത്രികളുടെ ഫോട്ടോകള്‍ അശ്ലീല ഗ്രൂപ്പുകളില്‍; ഫോട്ടോകള്‍ എടുക്കുന്നത് അനുവാദമില്ലാതെ

Latest കേരളം

സ്ത്രികളുടെ ഫോട്ടോകള്‍ അശ്ലീല ഗ്രൂപ്പുകളില്‍; ഫോട്ടോകള്‍ എടുക്കുന്നത് അനുവാദമില്ലാതെസ്ത്രികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായി പരാതി

സ്ത്രികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായി പരാതി. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിലൂടെയാണ് ചിത്രങ്ങള്‍ പങ്ക്‌വയ്ക്കുന്നതെന്ന് ഇരയാക്കപ്പെട്ട സ്ത്രികള്‍ പറയുന്നു. സ്വന്തം ചിത്രങ്ങള്‍ പകര്‍ത്തുന്നതും പങ്ക്‌വയ്ക്കുന്നതും പലപ്പോഴും ഇവര്‍ അറിയുന്നുപോലുമില്ല. തന്റെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന കാര്യമറിഞ്ഞ് തകര്‍ന്നുപോയെന്നും സംസാരിക്കാന്‍ പോലും കഴിയാത്തവിധം മാനസികമായി തളര്‍ന്നുപോയെന്നും ഇരയാക്കപ്പെട്ട വീട്ടമ്മ വെളിപ്പെടുത്തി.

‘ഏതു ഫോട്ടോ എങ്ങനെയൊക്കെ ആക്കിയിരുന്നു എന്ന് നമുക്ക് അറിയില്ലല്ലോ വല്ലാതെ വിഷമമായി. ഇതുപുറത്തു വന്നുകഴിയുമ്പോള്‍ ആളുകള്‍ എന്നെ ഒരു മോശം സ്ത്രികയായി ചിത്രികരിക്കുമല്ലോ എന്നുള്ള ചിന്തയും ഉണ്ടായെന്ന് വീട്ടമ്മ പറഞ്ഞു.

ഫോട്ടോ ഇങ്ങനെ വന്നെന്ന് അറിഞ്ഞപ്പോള്‍ അയല്‍വാസികള്‍ അമ്മയോട് ചോദിച്ചു- അവളുടെ സമ്മതമില്ലാതാണോ എടുക്കുന്നത്. അതെങ്ങനെ അങ്ങനെ എടുക്കാന്‍ കഴിയും. ഇങ്ങനെയുള്ള സംസാര രീതിയാണ് ഇവിടെ. അവരോട് പറഞ്ഞാല്‍ മനസ്സിലാകണ്ടെ’ ഇരയാക്കപ്പെട്ട സ്ത്രിപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *