ഉപ്പള: പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങള്‍ പേരുകളിലേയും സേവന വാര്‍ത്തകളിലേയും അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് വരച്ച് റാഫിയ ഇര്‍ഷാദ് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി.
ഉപ്പള സ്വദേശിനിയായ റാഫിയ നേരത്തെ ഈ മേഖലയിലെ മികവില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിരുന്നു.
മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വസതിയില്‍ നടന്ന ചടങ്ങില്‍ അംഗീകാര സര്‍ട്ടിഫിക്കറ്റ് റാഫിയക്ക് ശൈലജ ടീച്ചര്‍ കൈമാറി.
പ്രവാസിയായ അബ്ദുല്‍ ഖാദറിന്റെയും സുബൈദയുടെയും മകളാണ്.
കാസര്‍കോട് സ്വദേശിയും പ്രവാസിയുമായ ഇര്‍ഷാദാണ് ഭര്‍ത്താവ്.