പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് നിയമാസഭ കക്ഷി നേതാവ്; മുനീര്‍ ഉപനേതാവ്; തിരുത്തലുകള്‍ക്ക് തയാറെന്ന് ലീഗ്

Latest രാഷ്ട്രീയം

മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി.കെ.കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. എം.കെ.മുനീര്‍ ഉപനേതാവ്. നിയമസഭാകക്ഷി സെക്രട്ടറിയായി കെ.പി.എ.മജീദിനെ തിരഞ്ഞെടുത്തു. യുഡിഎഫിന് വന്‍തിരിച്ചടി നേരിട്ടപ്പോഴും ലീഗ് കോട്ടകള്‍ കാത്തുവെന്ന് നേതൃത്വം അവകാശപ്പെട്ടു.

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിൽ പ്രധാനപങ്ക് വഹിച്ചത് ലീഗാണ്. മ‍ഞ്ചേശ്വരത്തെ വിജയത്തില്‍ ഏറെ അഭിമാനമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍ കുറയ്ക്കാനായി. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയാറായാണ്. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ലീഗ് സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *