മുളിയാറിലെ പ്ലാൻ്റേഷൻ ഭൂമിയിൽ റവന്യു, കൃഷി വകുപ്പുകൾ സംയുക്ത സർവ്വേ നടത്തി അതിർത്തി, വിസ്തൃതി കാര്യത്തിൽ കൃത്യത വരുത്തണം. (അനീസ മൻസൂർ മല്ലത്ത് നിവേദന മയച്ചു)

Latest കേരളം

ബോവിക്കാനം:മുളിയാർ പഞ്ചായത്ത് പരിധിയിലെ പ്ലാൻ്റേഷൻ അധീന ഭൂമിയിൽ റവന്യു വകുപ്പും, കൃഷി വകുപ്പും സംയുക്തമായി സർവ്വെ നടത്തി സ്ഥലവും അതിർത്തിയും അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റവന്യു വകപ്പ് മന്ത്രി കെ.രാജൻ, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, കാസർകോട് ജില്ലാ കലക്ടർ എന്നിവർക്ക് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനം അയച്ചു.

മുളിയാറിലെ വലിയ വിസ്തൃതി യിലുള്ള ഭൂമി പാൻ്റേഷൻ കോർപറേഷൻ അധീനതയിലാണ്. പ്ലാൻ്റേഷൻ കോർപറേഷൻ ഡിവിഷൻ ഓഫീസും മുളിയാർ മുതലപ്പാറയിൽ സ്ഥിതി ചെയ്യുന്നുണ്ട്.

പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ പ്ലാൻ്റേഷൻ ഏരിയകളിൽ കൃത്യമായി രേഖകൾ കൈവശം ഉണ്ടെങ്കിൽ കൂടി വീടുകൾ ഉൾപ്പെടെ നിർമ്മാണ പ്രവർത്തികൾ നടത്തുമ്പോഴും, വാഹനങ്ങൾ കടന്നു പോകുമ്പോഴും പ്ലാൻ്റേഷൻ അധികൃതർ തടസ്സപ്പെടുത്തുന്ന നടപടി വർഷങ്ങളായി തുടർന്നു വരുന്നുണ്ട്.നിരവധി കുടുംബങ്ങളാണ് കാലങ്ങളായി വീടുകളിലേക്ക് റോഡ് അനുവദിച്ചു നൽകാത്തത് മൂലംദുരിതം അനുഭവിച്ചു വരുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റോഡുകൾ ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചാൽ അതിനും തടസ്സമുന്നയിച്ച് റദ്ദു ചെയ്യിപ്പിക്കുകയാണ്.

ഗ്രാമ പഞ്ചായത്തിൻ്റെ ആസ്തി രേഖകളിലുള്ള പ്രവർത്തികൾക്ക് പോലും തടസ്സം ഉന്നയിക്കുന്ന സമീപനം മൂലം നിരവധി പ്രവർത്തികളാണ് നിലച്ചിട്ടുള്ളത്.

എന്നാൽ തർക്ക വേളകളിൽ പ്ലാൻ്റേഷൻ കോർപറേഷന് സ്ഥലവ്യാപ്തിയോ, അതിർത്തികളോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻപറ്റാറില്ലെന്നതാണ് വാസ്തവം.

ഗ്രാമ പഞ്ചായത്തിൻ്റെ ആവശ്യം മാനിച്ച് നേരത്തെ പ്രധാനപ്പെട്ട ചില റോഡുകൾ പ്ലാൻ്റേഷൻ കോർപറേഷൻ ഗ്രാമ പഞ്ചായത്തിന് വിട്ടു നൽകിയിട്ടുണ്ടെങ്കിലും മറ്റു ചില റോഡുകൾക്കും വേണ്ടി ആവശ്യം ഉന്നയിച്ച് കത്ത് നൽകിയെങ്കിലും വിട്ടു നൽകുന്നതിൽ തീരുമാനമായിട്ടില്ല.

ജനങ്ങളുടെ യാത്രാ സ്വതന്ത്ര്യത്തെയുംന്യായമായ അവകാശത്തെയും ഹനിനിക്കുന്ന ഇത്തരം പ്ലാൻ്റേഷൻ്റെ നീക്കങ്ങൾ ഏറെവേദനാ ജനകമാണ്. നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *