പി.എൻ.പണിക്കർ സ്മാരക അവാർഡ്
സി.പി.വി.വിനോദ് കുമാറിന് സമ്മാനിച്ചു
കാഞ്ഞങ്ങാട്: കാൻഫെഡ് സോഷ്യൽ ഫോറം ഏർപ്പെടുത്തിയ പി.എൻ.പണിക്കർ സ്മാരക സാക്ഷരതാ അവാർഡ് ലോക സാക്ഷരതാ ദിനത്തിൽ സമ്മാനിച്ചു. കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുൻ ഡയറക്ടർ ഡോ. എ എം ശ്രീധരൻ ആണ് അവാർഡ് സമ്മാനിച്ചത്. ഒരാളുടെ കഴിവിനെ അഭിനന്ദിക്കാൻ മലയാളി ലുബ്ധത്തരം കാണിക്കുകയാണെന്നു പ്രശസ്ത സാഹിത്യകാരൻ കൂടിയായ ഡോ.എ എം. ശ്രീധരൻ അഭിപ്രായപ്പെട്ടു.
അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും കാലമാണിതെന്നും ഇന്നലെകളെ സ്വാംശീകരിച്ചു ഇന്നിൽ ജീവിക്കാൻ മനുഷ്യർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കാൻഫെഡ് ചെയർമാൻ കൂക്കാനം റഹ്മാൻ അധ്യക്ഷത വഹിച്ചു.
മുനി. കൗൺസിലർമാരായ സി.എച്ച് സുബൈദ, പ്രഭാവതി, ഫോറം സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, ഡോ.സി.പി.വി വിജയകുമാർ, ഹനീഫ കടപ്പുറം, വിനോദ് ആലന്തട്ട, എന്നിവർ സംസാരിച്ചു.
സി.പി. വി വിനോദ് കുമാർ നന്ദി പറഞ്ഞു.
വായനാദിന മത്സത്തിൽ വിജയിച്ച സി.എസ്.ഗോപിക, പൂജന്യ, കബനി വിനോദ്, നിഹാരിക, സംഗീത, ജ്യോത്സ്ന എന്നിവർക്ക് ചടങ്ങിൽ വെച്ചു ഉപഹാരം നൽകി.
വൈകുന്നേരം നടക്കുന്ന ലോക സാക്ഷരതാ ദിന വെബിനാറിൽ ഡോ.സി.പി.വി വിജയകുമാർ വിഷയം അവതരിപ്പിക്കും