റെയിൽപ്പാളത്തിൽ കല്ല് വെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

Latest കേരളം പ്രാദേശികം

തലശ്ശേരി:റെയിൽപ്പാളത്തിൽ കല്ല് വെച്ചയാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഗാസിപ്പൂരിലെ ഡബ്ളു (25) ആണ് അറസ്റ്റിലായത്.

റെയിൽപ്പാളത്തിൽ പലയിടത്തായി കല്ലുവെച്ച ഇയാളെ പോലീസ് പിന്തുടർന്ന് എടക്കാട്ടുനിന്നാണ് പിടികൂടിയത്. പെട്ടിപ്പാലത്തിനു സമീപമാണ് പാളത്തിൽ ആദ്യം കല്ല് കണ്ടത്.

ബുധനാഴ്ച രാവിലെ 10.25-ന് എത്തിയ കോയമ്പത്തൂർ-മംഗളൂരു സൂപ്പർഫാസ്റ്റ് തീവണ്ടി നിർത്തി കല്ല് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്.

അതിനു സമീപത്തുതന്നെ മറ്റൊരു കല്ല് കൂടിയുണ്ടായിരുന്നു.

പിന്നിട് പാളത്തിൽ തലശ്ശേരിക്കും എടക്കാടിനുമിടയിലും കല്ല് കണ്ടെത്തി. റെയിൽവേ എൻജിനിയർ പോലീസിൽ പരാതി നൽകി.

പാളത്തിലൂടെ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. റെയിൽവേ നിയമപ്രകാരം അട്ടിമറിശ്രമത്തിനാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *