കൊയിലാണ്ടി: മകളെ ഡോക്ടറെ കാണിക്കാൻ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പിതാവിനോട് അനാവശ്യമായി പൊലീസ് പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാപ്പാട് ചെറിയപള്ളിക്കലകത്ത് നാസറാണ് പരാതിക്കാരൻ.
10 വയസ്സുള്ള മകളുമായി കാപാടുനിന്ന് തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു പോകുമ്ബോൾ തിരുവ രൂർ റെയിൽവേ ഗേറ്റിനും ദേശീയപാത മിടയിലെ വളവിനുമിടയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് നാസറിനെ തടഞ്ഞുനിർത്തി.
വാഹനത്തിൻറ രേഖകൾ പരിശോധിച്ചപ്പോൾ എല്ലാം ശരിയായിരുന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപി ച്ച് 500 രൂപ പിഴ ചുമത്തിയെന്നാണു പരാതി.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപ ക്ഷ നേതാവ്, ഡി.ജി.പി എന്നിവർക്കു നാസർ പരാതി നൽകി.
കോവിഡ് പ്രതിസന്ധിയിൽ വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിൽ കഴി യുകയാണെന്നും പൊലീസിൻറ പ്രവൃത്തി വേദനിപ്പിച്ചെന്നും നിസാർ മുഖ്യമന്ത്രി മറ്റും നൽകിയ പരാതിയിൽ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് യാത്ര ചെയ്തതെന്നും നാസർ പരാതിയിൽ വ്യക്തമാക്കി.