മഞ്ചേശ്വരത്ത് ഓട്ടോയില്‍ കടത്തിയ 21 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 9 ലിറ്റര്‍ ബിയറും പിടിയില്‍

Latest പ്രാദേശികം

മഞ്ചേശ്വരം: ഹൊസബെട്ടു കീർത്തേശ്വര ബീച്ച് പരിസരത്ത് വെച്ച് ഓട്ടോയിൽ കടത്തിയ 21.42 ലിറ്റർ കർണ്ണാടക മദ്യവും 9 ലിറ്റർ കർണ്ണാടക ബിയറും എക്സൈസ് പിടികൂടി.മദ്യവും ബിയറും കടത്തിക്കൊണ്ട് വന്നതുമായി ബന്ധപ്പെട്ട് ഹരീഷ് എന്ന ഹരിപ്രസാദ് എന്ന ആൾക്കെതിരെ വാഹനവും മദ്യവും ഉപേക്ഷിച്ചു ഓടിപ്പോയ കുറ്റത്തിനു കുമ്പള റെയ്ഞ്ച് ഓഫീസിലെ പ്രിവ ന്റീവ് ഓഫീസർ പി. മോഹനനും പാർട്ടിയും ചേർന്ന് ഒരു അബ്‌കാരി കേസ് എടുത്തു. പാർട്ടിയിൽ സി. ഇ. ഒ മാരായ സുധീഷ്, ഹമീദ്, എക്‌സൈസ് ഡ്രൈവർ ഇ. കെ സത്യൻ എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *