ചെർക്കള: പാലറ്റീവ് രംഗത്ത് പ്രവർത്തനം സജീവമാക്കുന്നതിൻ്റെ ഭാഗമായി ചെങ്കള പഞ്ചായത്തിലെ വിവിധ വാർഡുളിൽ നിന്നും തെരഞ്ഞടുപെട്ട വളണ്ടിയർമാരെ പങ്കെടുപ്പിച്ച് ചെർക്കള ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ പൂക്കോയ തങ്ങൾ ഹോസ്പേസ് കോഡിനേറ്റർസ് മീറ്റ് സംഘടിപ്പിച്ചു.
ജില്ലാ കോഡിനേറ്റർ മുനീർ ഹാജി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജലീൽ എരുതും കടവ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോഡിനേറ്റർ മൊയ്തീൻകുഞ്ഞി കൊല്ലമ്പാടി, പഞ്ചായത്ത് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി നാസർ ചായിൻ്റെടി, വൈസ് പ്രസിഡൻറ് ഹനീഫ കരിങ്ങപ്പള്ളം, സെക്രട്ടറി സമീർ ടി എം സംസാരിച്ചു പഞ്ചായത്ത് കോർഡിനേറ്റർമാരായ ബി കെ ബഷീർ പൈക്ക സ്വാഗതവും കബീർ ചെർക്കള നന്ദിയും പറഞ്ഞു കാസർഗോഡ് നിയോജകമണ്ഡലം സംഘടിപ്പിക്കുന്ന നവംബർ 17 18 19 തീയതികളിലായി നടത്തുന്ന ദ്വിദിന പഠന ക്യാമ്പിലേക്ക് പഞ്ചായത്തിൽ നിന്നുള്ള വളണ്ടിയർമാരുടെ ലിസ്റ്റ് കൈമാറി.