ജനസംഖ്യാ നിയന്ത്രണ ബില്‍; പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നാല് മക്കളുള്ള ബിജെപി എംപി

Latest ഇന്ത്യ

വരണാസി: ജനസംഖ്യാ നിയന്ത്രണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത് നാല് മക്കളുള്ള ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ രവി കിഷന്‍ ആണ് ജനസംഖ്യാനിയന്ത്രണത്തിനുള്ള സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്.
രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നാണ്
ബില്‍ ആവശ്യപ്പെടുന്നത്. സിവില്‍കോഡ് സംബന്ധിച്ചും സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ബിജെപി അംഗങ്ങള്‍ അനുമതി തേടിയിട്ടുണ്ട്. ലോക്സഭയില്‍ രവി കിഷനും രാജ്യസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള കിരോഡി ലാല്‍ മീണയുമാണ് അവതരണാനുമതി തേടിയത്.

ജനസംഖ്യാനിയന്ത്രണത്തിനുള്ള സ്വകാര്യബില്ലിന് മറ്റൊരു ബിജെപി അംഗമായ രാകേഷ് സിന്‍ഹയും അനുമതി തേടിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെയാണ് അവതരണാനുമതി ലഭിക്കുക. ഈ മാസം 24ന് നടക്കുന്ന നറുക്കെടുപ്പിലാണ് രണ്ട് ബില്ലുകളും ഉള്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *