ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്.
നീതി ആയോഗിന്‍റെ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറവ് കേരളത്തിലാണ്- 0.71 ശതമാനം.
നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്.
ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നു.
മധ്യപ്രദേശ് 36.65 ശതമാനവുമായി സൂചികയിൽ നാലാം സ്ഥാനത്താണ്.
മേഘാലയ അഞ്ചാം സ്ഥാനത്ത്- 32.67 ശതമാനം.
നീതി ആയോഗിന്‍റെ സൂചിക പ്രകാരം കേരളത്തിലാണ് ഏറ്റവു ദാരിദ്ര്യം കുറവ്- 0.71 ശതമാനം പേര്‍ മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്.
ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിവയാണ് ദാരിദ്ര്യം കുറവുള്ള മറ്റ് സംസ്ഥാനങ്ങള്‍.