‘ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയുടെ ബാധ ഒഴിപ്പിക്കണം’; ദേശീയ പാതയോരത്ത് ‘പൂജ’

Latest ഇന്ത്യ കേരളം പ്രാദേശികം

ചെറുവത്തൂര്‍: പ്രധാനമന്ത്രിയില്‍ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാന്‍ ദേശീയപാതയോരത്ത് പ്രത്യേക ‘പൂജ’ നടത്തി പ്രതിഷേധം.

കാസര്‍കോട് ചെറുവത്തൂര്‍ ദേശീയ പാതയോരത്തായിരുന്നു പ്രതിഷേധ പൂജ സംഘടപ്പിച്ചത്.

രാവിലെ 10 മണിക്ക് തുടങ്ങിയ പ്രതിഷേധം വൈകുന്നേരം അഞ്ച് മണിക്കാണ് സമാപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ മുമ്പ് ഇരുപതോളം ഒറ്റയാള്‍ പ്രതിഷേധങ്ങള്‍ നടത്തിയ അശോകന്‍ പെരിങ്ങാരയാണ് വ്യത്യസ്തമായ സമരത്തിന് പിന്നില്‍.

ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയില്‍ ചെകുത്താന്‍ കൂടിയിട്ടുണ്ടാകുമെന്നും ചെകുത്താന്‍ കൂടാതെ ഇങ്ങനെ ജനത്തെ ദ്രോഹിക്കാന്‍ കഴിയില്ലെന്നും ചൂണ്ടികാട്ടിയാണ് ‘പൂജ’ സമരം സംഘടപ്പിക്കാന്‍ അശോകനെ പ്രരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *