സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയറില്ലാത്ത മുളിയാറിൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിൽ – മുസ്ലിം ലീഗ്

Latest കേരളം പ്രാദേശികം

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിൽ സ്ഥിരം അസിസ്റ്റൻ്റ്എഞ്ചിനിയർ ഇല്ലാത്തത് കാരണം പദ്ധതി പ്രവർത്തന ങ്ങൾ അവതാളത്തിലാ ണെന്നും,നിർമ്മാണ ആവശ്യങ്ങൾക്ക് അനുമതിവേണ്ട പൊതു ജനങ്ങൾ ദുരിതം അനുഭവിക്കുക യാണെന്നും അടിയന്തരമായി സ്ഥിരം എ.ഇയെ നിയമിക്കണമെന്നും മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി ട്രഷറർ എം.കെ. അബ്ദുൾ റഹിമാൻ ഹാജി എന്നിവർ ആവശ്യപ്പെട്ടു.

നിലവിൽ കുറ്റിക്കോൽ പഞ്ചായ ത്ത് എ.ഇ.ക്കാണ് ചാർജ്ജ്.സ്ഥിരം എ.ഇ.യെ നിയമിക്കാതെ ചാർജ്ജ് നൽകിയും, എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികനിയമനം നൽകുന്നതും വഴിപ്രവർത്തികളൊന്നും കൃത്യമായി നടക്കാത്ത സ്ഥിതി യിലാണ്.

വർഷങ്ങളായി തുടർന്നു വരുന്ന ഈ അനീതി മുളിയാറി ൻ്റെ വളർച്ചയെ മുരടിപ്പി ച്ചെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബന്ധപ്പെട്ട വർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല.

അടിയന്തിരമായി പ്രശ്നം പരിഹരിച്ചി ല്ലെങ്കിൽ മുസ്ലിം ലീഗ് സമരത്തിനിറങ്ങുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *