ഒൻപത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി കാഴ്ചനഷ്ടം ഉൾപ്പടെയുള്ള ഗുരുതരമായആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയ്സ് ക്രീമുകളുടെ വിൽപന പൊടിപൊടിക്കുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ വിൽപന നടക്കുന്നത്. പാക്കറ്റിൽ ചേരുവകളൊന്നും രേഖപ്പെടുത്താത്ത ഈ ക്രീമുകൾ ഉപയോഗിച്ച് ത്വക് രോഗങ്ങൾ ബാധിച്ച നൂറുകണക്കിന് ആളുകളാണ് വൈദ്യസഹായം തേടുന്നത്. കേരളത്തിൽ കാസർകോട്ജില്ലയിലാണ് ഈ ക്രീമുകളുടെ നിർമാണം എന്നാണ് അറിയുന്നത്.
ഉപയോഗിച്ച് രോഗാവസ്ഥയിലായവരിൽ ഏറെയും ഈ പ്രദേശത്തുള്ളവരാണ്. കേരളത്തിന് പുറത്ത് ശ്രീലങ്കയിലും മാലിദ്വീപിലുമുള്ളവരും ഇതിന്റെ ഇരകളായിട്ടുണ്ട്. എന്നാൽ, നാണക്കേട് ഭയന്ന് പലരും ഈ വിവരങ്ങൾ പുറത്തുപറയാതിരിക്കുകയാണ്. പലരും ↑ പരാതി കൊടുക്കാത്തതിന്റെ കാരണവും ഇതാണ്.ഒരുകാലത്ത് നമ്മളും ബ്രിട്ടീഷുകാരെ പോലെയാകുമെന്നും ഇന്ത്യക്കാർ തൊലിവെളുപ്പുള്ളവരാകുമെന്നാണ് ഗാന്ധിജി ഉദ്ദേശിച്ചതെന്നും പറഞ്ഞുകൊണ്ടാണ് ഈ ക്രീമുകൾ സോഷ്യൽ മീഡിയ വഴി വിറ്റഴിക്കുന്നത്. ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമാണ് ഇവരുടെ പ്രധാന വിപണി.
ഒൻപത് ദിവസം കൊണ്ട് ഏത്ര കറുത്തിരുന്നാലും ബ്രിട്ടീഷ് ടച്ച് ലഭിക്കും എന്നതാണ് പ്രധാനപരസ്യവാചകം. നിറം കറുപ്പായതിന്റെ പേരിൽ കളിയാക്കപ്പെടുകയും കാമുകി ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന യുവാവിന് ‘ദൈവദൂതനെപ്പോലെ’ വൈറൽ ക്രീം സമ്മാനിക്കുന്ന കൂട്ടുകാരനാണ് ഇതിലെ പ്രധാന വിഷം. സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ ഉപയോഗിച്ചാണ് ഇത്തരം ക്രീമുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് കാസർകോട് ജില്ലയിൽ ത്വക്ക് രോഗത്തെ തുടർന്ന് യുവാക്കൾ വ്യാപകമായി ചികിത്സ തേടിയെത്തിയതോടെയാണ് ഈഫെയർനസ് ക്രീമുകൾ ഉപയോഗിച്ചതിനുശേഷമാണ് തൊലിപ്പുറത്ത് ചുവപ്പും കറുപ്പും പാടുകൾക്രീമുകളുടെ വിൽപനയും അതുണ്ടാക്കുന്ന പാർശ്വഫലങ്ങളും പുറംലോകമറിഞ്ഞത്.
തങ്ങൾ പ്രാദേശികമായി ലഭിക്കുന്ന രണ്ട് കണ്ടുതുടങ്ങിയെന്ന് അവർ ഡോക്ടർമാരോട് പറഞ്ഞിരുന്നു. ക്രീമുകൾ ഉപയോഗിച്ച് തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത്ഭുതകരമായ മാറ്റങ്ങളാണത്രെ സംഭവിച്ചത്.
എന്നാൽ ഉപയോഗം നിർത്തിയതിന് തൊട്ടുപിന്നാലെ ചർമം വരണ്ടുണങ്ങുകയും പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.തൃശൂരിൽ ഇത്തരത്തിൽ ക്രീം ഉപയോഗിച്ച് ചർമരോഗം ബാധിച്ച ഒരു യുവാവിന് ഏതാണ്ട് ആറ് മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്.
ഉപയോഗിച്ച് തുടങ്ങി ഏതാനുംദിവസങ്ങൾക്കുള്ളിൽ ഇത്രയും ഫലം ലഭിക്കണമെങ്കിൽ സ്റ്റിറോയ്ഡ് പോലുള്ള രാസവസ്തുക്കൾ ചേർത്തിട്ടുണ്ടാകുമെന്നാണ്ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം സ്റ്റിറോയ്ഡുകൾ അമിതമായി ഉപയോഗിച്ചാൽ കണ്ണിന്റെ കാഴ്ചവരെ നഷ്ടപ്പെട്ടേക്കാമെന്നും ഡോക്ടർമാർ പറയുന്നു.