ബോവിക്കാനം: മുളിയാർ പഞ്ചായത്തിലെ വികസന പിന്നോക്ക മേഖലയായ ആലൂരിൽ വർഷങ്ങളായി പ്രവർത്തിച്ചുവന്നതും, വിദ്യാർത്ഥികൾക്ക് ആശ്രയവുമായിരുന്ന
ഏകാദ്യാപക സ്കൂൾ അടച്ചുപൂട്ടിയ സർക്കാർ നടപടി പ്രദേശവാസി കളോടുള്ള
വെല്ലുവിളിയും
വഞ്ചനയുമാണെന്ന് മുളിയാർ പഞ്ചായത്ത് മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു സെൻറർ പുന: സ്ഥാപിക്കാനോ എൽ.പി.സ്കൂളായി ഉയർത്താനോ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വൈദ്യുതി ഉപഭോക്താക്കളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാർഗ്ഗമായി വകുപ്പിൻ്റെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുന്ന ബോവിക്കാനം സെക്ഷൻ ഓഫീസും സബ്സ്റ്റേഷനും ഉടൻ യഥാർത്ഥ്യ മാക്കാനും, മുളിയാർസി.എച്ച്.സി.യിലെ ഡയാലിസിസ് സെൻറർ തുറന്നു നൽകാനും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുളിയാറിലെ വാക്സിൻ വിതരണ അപാകത പരിഹരിച്ച്
അത്യാവശ്യക്കാരായ മുഴുവൻ ആളുകൾക്കും
വാക്സിൽ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോവിഡ്കാലത്ത് പരിശോധനയുടെ പേരിൽ തുടർച്ചയായി ജനങ്ങളെ പ്രയാസ പ്പെടുത്തുന്ന ആദൂർ പോലീസ് നടപടിയിലും, പെറ്റിപിരിവിലും യോഗം പ്രതിഷേധിച്ചു.
ഇത്തരം ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുള്ള വിവിധ പ്രക്ഷോഭ ങ്ങൾക്ക് യോഗം
രൂപംനൽകി.പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
വിവിധ ഘടകങ്ങളിൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട
എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചിക്ക് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.ബി.ശാഫി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബാതിഷ പൊവ്വലിന് മുതിർന്ന നേതാവ് എം.എ.ഖാദർ,
മണ്ഡലം ജനറൽ സെക്രട്ടറി ഖാദർ ആലൂരിന് യു.ഡി.എഫ് ചെയർമാൻ ബി.എം. അബൂബക്കർഎന്നിവർ ഷാളണിയിച്ചു.
എം.കെ.അബ്ദുൾ റഹിമാൻഹാജി, ബി.എം.അഷ്റഫ്, മൻസൂർ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, അബ്ബാസ് കൊൾച്ചപ്, മാഹിൻമുണ്ടക്കൈ, മാർക്ക് മുഹമ്മദ് മല്ലം എം.എ. നാസർ, എകെ.യൂസുഫ്, ഹമീദ് മല്ലം,മുസ്തഫ ബിസ്മില്ല,അബ്ദുൾ ഖാദർകുന്നിൽ,
ബസ്റ്റാൻ്റ് അബ്ദുൾ റഹിമാൻ,ബി.എം. ഹാരിസ്, സി.സുലൈമാൻ, ഷെഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, അബൂബക്കർ ചാപ്പ, കെ.മുഹമ്മദ് കുഞ്ഞി, മൊയ്തു ബാവാഞ്ഞി,
രമേശ് മുതലപ്പാറ, അബ്ദുൾ റഹിമാൻ ബെള്ളിപ്പാടി, ബി.മൊയ്തു, പി.അബ്ദുല്ല കുഞ്ഞി ഹാജി, മറിയമ്മ അബ്ദുൾ ഖാദർ, അനീസ മല്ലത്ത്,റുഖിയ അബൂബക്കർ ചർച്ചയിൽ പങ്കെടുത്തു.