മുളിയാർ : തൊണ്ണൂറ് ശതമാനം പ്രവർത്തികൾ പൂർത്തീകരിച്ചിട്ടും ബോവിക്കാനം ടൗണിനോട് ചേർന്നുള്ള കുറച്ച് ഭാഗങ്ങൾ മാത്രം സാങ്കേതിക തടസ്സങ്ങൾ ചൂണ്ടികാട്ടി പൂർത്തീകരിക്കാനാവാതെ മുടങ്ങികിടക്കുന്ന ബോവിക്കാനം -കുറ്റിക്കോൽ റോഡ് വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തി പൊതുപ്രവർത്തകൻ നാസർ ബെള്ളിപ്പാടി.
മന്ത്രിയുടെ ഫേസ്ബുക്ക് ലൈവ് പ്രോഗ്രാമിലൂടെയാണ് നാസർ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്, എന്നേ പൂർത്തീകരിക്കേണ്ട പ്രവർത്തി, പ്രസ്തുത റോഡ് കടന്നുപോകുന്ന പ്രദേശത്തുള്ള സ്വകാര്യ കെട്ടിട ഉടമകൾ തങ്ങളുടെ സ്ഥലം നഷ്ടപ്പെടുന്നു എന്ന് കാണിച്ച് കോടതിയിൽ കേസ് നൽകിയതാണ് നിലവിലെ തടസ്സമെന്നും, ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറേണ്ട പദ്ധതി തൽഫലമായി മുടങ്ങി കിടക്കുകയാണെന്നും ജനങ്ങൾ വളരെയേറെ ദുരിതമനുഭവിക്കുകയാണെന്നും നാസർ മന്ത്രിക്കു മുന്നിൽ ചൂണ്ടിക്കാട്ടി.
ആവശ്യമായ ഇടപെടൽ നടത്തുമെന്നും,ഉദുമ എം എൽ എയുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി നാസറിന് നൽകിയ മറുപടിയിൽ പറഞ്ഞു.