കൊലക്കേസിൽ ശിക്ഷ: സിപിഎം പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

Latest കേരളം പ്രാദേശികം

കാസർകോട് • കൊലക്കേസിൽ ശിക്ഷ വിധിക്കപ്പെട്ട സിപിഎം പഞ്ചായത്ത് അംഗത്തെ സംസ്ഥാന ഇലക്ഷൻ കമ്മിഷൻ താൽക്കാലി കമായി അയോഗ്യനാക്കി.

കുമ്പള പഞ്ചായത്ത് 14-ാം വാർഡ് അംഗം എസ്.കൊഗുവിനാണ് അയോഗ്യത. ഇദ്ദേഹം സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീരുമാനം വരുന്നത് വരെ അയോ ഗ്യത തുടരും.

1998 ഒക്ടോബർ 9ന് ബിഎംഎസ്പ്ര വർത്തകൻ വിനു(19)നെ കൊലപ്പെടുത്തിയ കേസിൽ കൊഗുവിന് ജില്ലാ സെഷൻസ് കോടതി 7 വർഷം കഠിന തടവ് വിധിച്ചിരുന്നു. ശാന്തിപ്പള്ളം ബട്ടംപാടി ഹൗസിൽ എസ്.കൊഗ്ഗു(45) ഉൾപ്പെടെ 3 പേരാണ് പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *