പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.
അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിന്ന് എംഎല്‍എമാരുടെ യോഗവും വിളിച്ചിരുന്നു.
ഇതിനിടെയാണ് അമരീന്ദറിന്റ രാജി. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയെ മാറ്റുന്നതിന് വേണ്ടിയാണ് ഇന്നത്തെ അടിയന്തര യോഗം വിളിച്ചിരിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അമരീന്ദര്‍ ഇത്തരം അപമാനങ്ങള്‍ സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് ഇന്ന് രാവിലെ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള അപമാനങ്ങള്‍ ധാരാളമായി. ഇത് സംഭവിക്കുന്നത് മൂന്നാം തവണയാണ്. ഇനിയും സഹിച്ച് പാര്‍ട്ടിയില്‍ തുടരനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.