ഖാദിസിയ്യ സമ്മേളനം;വടക്കൻ മേഖല പ്രചാരണ സമ്മേളനം ഇന്ന് മള്ഹറിൽ

Latest കേരളം പ്രാദേശികം

ഹൊസങ്കടി:സെപ്തംബർ 9 മുതൽ 11 വരെ നടക്കുന്ന തെക്കൻ കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനമായ കൊല്ലം ഖാദിസിയ്യയുടെ 28 മത് വാർഷിക സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വടക്കൻ മേഖല ജൗഹരി കോർ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം നാളെ (വെള്ളി) വൈകുന്നേരം നാൽ മണിക്ക് ഹൊസങ്കടി മള്ഹർ ക്യാമ്പസിൽ നടക്കും.സയ്യിദ് ആരിഫ് അൽ ഹാദിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ ഉദ്ഘാടനം ചെയ്യും.

സയ്യിദ് ഷഹീർ തങ്ങൾ മള്ഹർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.ഉസ്മാൻ ജൗഹരി നെല്ലിയാടി മുഖ്യ പ്രഭാഷണം നടത്തും.നവാസ് ജൗഹരി കൊല്ലം സമ്മേളന സന്ദേശ പ്രഭാഷണം നടത്തും.

മുഹമ്മദ് സഖാഫി പാത്തൂർമൊയുദ്ധീൻ കാമിൽ സഖാഫി, അഹ്മ്മദ് കുഞ്ഞി മുസ്ലിയാർ, ഹസ്സൻ കുഞ്ഞി മള്ഹർ, ജബ്ബാർ സഖാഫി പാത്തുർ , അസീസ് സഖാഫി,ഫാറുഖ് പൊസോട്ട്, സംഷാദ് ബേക്കൂർ ,കരീം ജൗഹരി ഗാളിമുഖം, സ്വദഖ ഹിമമി , നാസർ പൊസോട്ട്, മുനീർ സഖാഫി അട്ടഗോളി, സൈനുദ്ധീൻ സുബ്ബൈക്കട്ട അഷ്റഫ് ജൗഹരി പരപ്പ, മജീദ് ജൗഹരി, സിദ്ധീഖ് ജൗഹരി തെക്കാർ, ഖാദർ ജൗഹരി പെരിയ, ഇസ്മാഈൽ ജൗഹരി മുണ്ട്യത്തടുക്ക, ജുനൈദ് ജൗഹരി പുത്തൂർ, നുഅമാൻ ജൗഹരി തുടങ്ങിയവർ സംബന്ധിക്കും.സകരിയ ജൗഹരി എരുമാട് സ്വാഗതവും ഖലീൽ ജൗഹരി ആദൂർ നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *