ക്വാറന്റീന്‍ സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി; സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴാം ദിവസം ഓഫിസിലെത്തണം

Latest ഇന്ത്യ കേരളം പ്രാദേശികം

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ദിവസം ഓഫിസില്‍ ഹാജരാകാം.

ക്വാറന്റീന്‍ സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ജോലിക്കെത്തുമ്പോള്‍ നെഗറ്റീവായിരിക്കണം.

പ്രാഥമിക സമ്പര്‍ക്ക പ്പട്ടികയില്‍ ഉളളവര്‍ക്ക് 7 ദിവസം ക്വാറന്റീന്‍.

നേരത്തെ 10 ദിവസമായിരുന്നു പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നതിനുള്ള കാലയളവ്.

മൂന്നു മാസത്തിനിടെ കോവിഡ് വന്നവര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നാലും ക്വാറന്റീന്‍ വേണ്ട.

ഇളവ് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *