കടയ്ക്ക് മുന്നില്‍ മീന്‍ കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്തു ; കുമ്പളയില്‍ വ്യാപാരിക്ക് ക്രൂര മര്‍ദ്ദനം

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള : കുമ്പള മീന്‍ മാര്‍്ക്കറ്റില്‍ കടയ്ക്ക് മുന്നില്‍ വെച്ച് മീന്‍ കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിന് ക്രൂര മര്‍ദ്ദനം, മാര്‍ക്കറ്റിന് സമീപം സിറ്റി ബേക്കറി കട നടത്തുന്ന നിസാം ഇച്ചിലമ്പാടിയെയാണ് ഒരു കൂട്ടം മത്സ്യ തൊഴിലാളികള്‍ കടയില്‍ കയറി മര്‍ദിച്ചത്, കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്ന വസ്തുക്കള്‍ നശിപ്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു എന്ന പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു, ഇന്ന് രാവിലെ ആയിരുന്നു സംഭവം. ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച മീന്‍ വില്പന കേന്ദ്രം നോക്കു കുത്തിയാക്കി വഴിയോരത്തിലാണ് കുമ്പളയില്‍ മീന്‍ കച്ചവടം നടത്തുന്നത്. ചോദ്യം ചെയ്താല്‍ അസഭ്യവര്‍ഷം പറയുകയും ഭീഷണിപ്പെടുത്തകയും ചെയ്യല്‍ പതിവായിരുന്നെന്നും എന്നാല്‍ ഇന്ന് കടയില്‍ കയറി ആക്രമിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.

നിരന്തരം പരാതിപെട്ടിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ സര്‍ക്കാരില്‍ നിന്നോ യാതൊരുവിത പ്രതികരണനവും ഉണ്ടായില്ലാ എന്നും, എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും, മീന്‍ കച്ചവടം മീന്‍ മാര്‍ക്കറ്റിലേക് മാറ്റാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും വ്യാപരികള്‍ അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *