കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കു മരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ.
‘ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല.
രാഹുൽ മയക്കു മരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്.
ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’-നളിൻ കുമാർ പറഞ്ഞു.
വിവാദ പ്രസ്താവനയിൽ നളിൻ കുമാർ മാപ്പ് പറയണമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു.
നമ്മൾ സംസ്കാരത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതെന്ന് കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു.
ഇതിനോട് ബി.ജെ.പിയും യോജിക്കുമെന്നാണ് കരുതുന്നത്. രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി അധ്യക്ഷന്റെ അപകീർത്തിപരമായ പരാമർശത്തിൽ മാപ്പ് പറയാൻ അവർ തയ്യാറാവണം-ഡി.കെ ശിവകുമാർ ട്വീറ്റ് ചെയ്തു.