മഴയും, കോവിഡും കുറയുന്നു :ഓണാഘോഷത്തിന് ബീച്ചുകളിൽ തിരക്കേറി.

Latest പ്രാദേശികം

കുമ്പള. കോവിഡ് നിയന്ത്രണങ്ങളിൽ അയവും, മഴ തെന്നി മാറിയതും ഓണാഘോഷത്തിന് പൊലിമ കൂട്ടി..ജില്ലയിലെ ഒട്ടുമിക്ക ബീച്ചുകളിലും നല്ല ജനതിരക്കായിരുന്നു. ഓണമാഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പമാണ് പലരും ബീച്ചിൽ എത്തിയത്.

ഭക്ഷണങ്ങളും, പായസവും വീട്ടിൽ നിന്ന് കൊണ്ടുവന്ന് ബീച്ചിൽ ഇരുന്ന് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കുന്ന കാഴ്ചയായിരുന്നു വൈകുന്നേരങ്ങളിൽ കാണാൻ കഴിഞ്ഞത്. ചെറുപ്പക്കാർ ആകട്ടെ വിവിധ ഇനം കളികളിൽ ഏർപ്പെട്ടു. ചെറിയ കുട്ടികൾ കടൽ തിരമാലകൾകൊപ്പം കളിച്ചു ഉല്ലസിച്ചു.

ഫോട്ടോ :തിരുവോണത്തിന് ഇന്നലെ മൊഗ്രാൽ ബീച്ചിൽ അനുഭവപ്പെട്ട ജനതിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *