റമളാൻ സാന്ത്വനം : എസ് ഇ യു കാസറഗോഡ്, റിലീഫ് തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറി

Latest കേരളം പ്രാദേശികം

കാസറഗോഡ് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കാസർഗോഡ് ജില്ലാ കമ്മിറ്റി സമാഹരിച്ച റംസാൻ റിലീഫ് തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. കാസറഗോഡ് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്തിനാണ് ജില്ലാ ജനറൽ സെക്രട്ടറി കെ എൻ പി മുഹമ്മദലി തുക കൈമാറിയത്. ജീവനക്കാരുടെ അവകാശ ബോധത്തിനൊപ്പം സാമൂഹിക പ്രതിബന്ധതയും കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ വർഷങ്ങളായി റമളാനിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.

തിരുവനന്തപുരം ആർ സി സി യിൽ എത്തുന്ന രോഗികൾക്ക് സൗജന്യ യാത്രക്കായി തിരുവനന്തപുരം സി എച് സെന്ററിന് വാഹനം വാങ്ങുന്നതിനും, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഉപയോഗിക്കുന്നതിനാവശ്യമായ ആംബുലൻസ് വാങ്ങുന്നതിനുമാണ് സംസ്ഥാന കമ്മിറ്റി ഈ വർഷത്തെ റിലീഫ് തുക ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇതിലേക്കാവശ്യമായ കാസറഗോഡ് ജില്ലയുടെ വിഹിതമാണ് പ്രവർത്തകരിൽ നിന്നും സ്വരൂപിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്.ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സലീം ടി, ജില്ലാ വൈസ് പ്രസിഡന്റ്‌ ശാക്കിർ എൻ, ജില്ല ജോയിന്റ് സെക്രട്ടറി സാദിക്ക് എം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *