കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു.
പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്റ്റോറൻറി രമ്യ ഹരിദാസ് എംപിയും, വി.ടി ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
താങ്കൾ എംപിയല്ലേയെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തം താങ്കൾക്കില്ലേയെന്നും വിഡിയോ പകർത്തിയ ആൾ ചോദിക്കുന്നുണ്ട്.
എന്നാൽ ഭക്ഷണം പാർസൽ വാങ്ങാൻ വന്നതാണെന്നും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നുമാണ് നേതാക്കളുടെ വിശദീകരണം. ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിന്നതാണെന്നും മഴ പെയ്തതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും ഇവർ പറഞ്ഞു