വാട്ടർ തീം പാർക്കിൽ വിനോദ യാത്രയ്ക്കെത്തിയ വിദ്യാർത്ഥികൾക്ക് എലിപ്പനി; നിരവധി പേർ ചികിത്സ തേടി

Latest

തൃശൂർ: ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ വിനോദ യാത്രയ്ക്കെത്തിയ വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. എറണാകുളം, ആലുവ എന്നിവിടങ്ങളിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ രണ്ടു പേർക്ക് ആണ് എലിപ്പനി സ്ഥിരീകരിച്ചത്. അഞ്ചു പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു.

സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.ചാലക്കുടി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലെത്തിയവർക്കാണ് രോ​ഗം പിടിപ്പെട്ടത്. നിരവധി വിദ്യാർത്ഥികൾ പനിയും, വയറിളക്കവും ഛർദിയും ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്.

ആലുവയിൽ മാത്രം പത്തിലധികം വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.കഴിഞ്ഞ മാസം 17 ന് ആണ് വിദ്യാർത്ഥികൾ വാട്ടർ തീം പാർക്കിലേക്ക് വിനോദ യാത്രയ്ക്ക് എത്തിയത്. പാർക്കിലെ വെളളത്തിലിറങ്ങിയവർ പനി വിട്ട് മാറിയില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *