റേഷന്‍കട മാറ്റം: കാസര്‍കോട് ജില്ലാ കളക്ടര്‍ ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കും

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പില്‍ പ്രവര്‍ത്തിച്ചുവന്ന 73ാം നമ്പര്‍ റേഷന്‍ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 25) ഉച്ച ഒരു മണിക്ക് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്ഥലം സന്ദര്‍ശിക്കും. എം. രാജഗോപാലന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കളക്ടറുടെ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 11ന് ചേംബറില്‍ എം. രാജഗോപാലന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും.

വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.പി. അനില്‍കുമാര്‍, ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു, വാര്‍ഡ് മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *