മൊഗ്രാൽ : അച്ചടി ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധനവ് മൂലം പത്രമാധ്യമങ്ങൾക്ക് നിരന്തരമായി വിലവർധിക്കുന്നത് വായനക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച വായനാദിന സംഗമം അഭിപ്രായപ്പെട്ടു.
വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രമാധ്യമങ്ങൾക്ക് അച്ചടി സാമഗ്രികൾ സബ്‌സിഡി ഇനത്തിൽ നൽകാൻ സർക്കാർ ഇടപെടണമെന്നും സംഗമം ആവശ്യപെട്ടു.സോഷ്യൽ മീഡിയയുടെ അതിപ്രസരം പുസ്തക വായനയിൽ നിന്ന് മുഖംതിരിക്കാൻ യുവ സമൂഹത്തെ പ്രേരിപ്പിക്കുന്നത് വേദനാജനകമാണ്. വായനയുടെ അത്ഭുതലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്താൻ പി. എൻ പണിക്കർ നടത്തിയ സേവനങ്ങൾ നാം വിസ്മരിച്ച്പോവരുതെന്നും വായനാദിനാചരണം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് എ.എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ടി.കെ അൻവർ വായനാദിന സന്ദേശം കൈമാറി.
മുഹമ്മദ് സ്മാർട്ട്, എം.എം റഹ്മാൻ, റിയാസ് മൊഗ്രാൽ, എം. എ മൂസ, മുഹമ്മദ് അബ്കോ, ഖാദർ മൊഗ്രാൽ, മുഹമ്മദ്‌കുഞ്ഞി മാഷ്, ഇഖ്‌ബാൽ എം.എ, മുഹമ്മദ് മൊഗ്രാൽ പ്രസംഗിച്ചു.ജന. സെക്രട്ടറി ടി. കെ ജാഫർ സ്വാഗതവും സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു.