പൊതുവിദ്യാലയത്തിലേക്കുള്ള കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന, കൂടിയത് 28,492 കുട്ടികള്‍

Latest ഇന്ത്യ കേരളം പ്രാദേശികം

പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വർധനയാണ് ഇക്കുറി. മുൻവർഷത്തേക്കാൾ 28,492 കുട്ടികൾ പൊതുവിദ്യാലയത്തിൽ ചേർന്നു.

കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ 2,76,932 കുട്ടികളാണുണ്ടായത്. ഇത്തവണയത് 3,05,414 കുട്ടികളായി. 1990-ൽ ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് കുട്ടികൾ കുറഞ്ഞശേഷം ഇതാദ്യമായാണ് ഇത്രയും കുട്ടികൾ ഒന്നാംക്ലാസിൽ ചേരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങിയ 2017-18 അധ്യയനവർഷം 12,798 വിദ്യാർഥികൾ ഒന്നാംക്ലാസിൽ അധികമായെത്തി. എന്നാൽ, 2019-20 വർഷത്തിൽ മുൻവർഷത്തേക്കാൾ 3422 കുട്ടികൾ കുറഞ്ഞു. 2020-21 വർഷം 8459 കുട്ടികൾ അധികമെത്തി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു ജനങ്ങളിൽനിന്നു ലഭിച്ച പിന്തുണയാണ് കുട്ടികളുടെ വർധനയ്ക്കു കാരണമായി അധികൃതർ പറയുന്നത്.2017-18 മുതൽ 2020-21 വരെ പൊതുവിദ്യാലയങ്ങളിൽ 6.80 ലക്ഷം വിദ്യാർഥികൾ അധികമായെത്തി.

Leave a Reply

Your email address will not be published. Required fields are marked *