കോവിഡ് വാക്സിൻ രജിസ്ട്രേഷനിൽ വന്ന കൈപ്പിഴവിനെ തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത് 920 പേർ. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ ഓൺലൈൻ രജിസ്ട്രേഷൻ ഉദുമ എഫ്എച്ച്സിയുടെ രജിസ്ട്രേഷനുമായി ചേർന്നതിനെ തുടർന്നാണ് ഉടുമ്പുന്തലയിൽ രജിസ്റ്റർ ചെയ്തവർ ഉദുമയിൽ എത്തിയത്. വാക്സിനേഷൻ സ്ലോട്ട് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവ് പഞ്ചായത്തും ആശുപത്രി അധികൃതരും അറിഞ്ഞില്ല.
സാധാരണ 300 ൽ താഴെ ആളുകൾക്ക് വാക്സിൻ നൽകുന്ന സ്ഥാനത്ത് 920 പേരെത്തിയതോടെ ആവശ്യമായ മരുന്ന് വീണ്ടും എത്തിക്കേണ്ടി വന്നു.
അടുത്തുള്ള സർക്കാർ ആശുപത്രികളെത്തി കുത്തിവെപ്പ് എടുക്കാമെന്ന സന്ദേശം ആരോഗ്യ വകുപ്പ് ഫോണിൽ അയച്ചുവെങ്കിലും ആരും ഗൗരവമായി എടുത്തില്ല.
ഉദുമ മാർക്കറ്റ് മുതൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള റോഡുകളിൽ മണിക്കൂറുകളോളം വാഹന കുരുക്കും അനുഭവപ്പെട്ടു