ബേവിക്കാനം: മുളിയാർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ റിപബ്ലിക് ദിനം ആഘോഷിച്ചു. മുളിയാർ അക്കര ഫൗണ്ടേഷൻ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് പതാക ഉയർത്തി.
മാനേജ് മെൻറ് പ്രതിനിധികളായ മൊയ്തീൻ ഹാജി, അബ്ബാസ്, വിവിധ എച്ച്.ഒ.ഡി മാരായ ജിഗിൽ രാജ്, ഷാനിബ, വിനീത്, റീമ, ജീവനക്കാരായ മൊയ്തീൻ പൂവടുക്ക ജാസർ പാലക്കുന്ന്, പി.സി.നിഖിൽ, അനുരാഗ്,പത്മിനി, ശോഭന, സുജാത, ശ്യാമള, ആരിഫ്, സംബന്ധിച്ചു.
മുളിയാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വൈസ് പ്രസിഡണ്ട് ജനാർദ്ധനൻ പതാക ഉയർത്തി,സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, അംഗങ്ങളായ അബ്ബാസ് കൊൾച്ചപ്, അനന്യ, രമേശൻ മുതലപ്പാറ, അസിസ്റ്റൻ്റ് സെക്രട്ടറി രാജീവ് സംബന്ധിച്ചു.
ബാവിക്കര ഗവ. എൽ.പി. സ്കുളിൽപ്രധാന അദ്ധ്യാപിക രമാദേവി പതാക ഉയർത്തി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് മുഖ്യാഥിതി യായിരുന്നു.പി.ടി.എ. പ്രസിഡണ്ട് ഹംസ, സവാദ് മാസ്റ്റർ, സുരേശ് മാസ്റ്റർ, സാജിത ടീച്ചർ, വിംന ടീച്ചർ സംബന്ധിച്ചു.
ബോവിക്കാനം മുഹിയുദ്ധീൻ ജമാ അത്ത് പള്ളി പരിസരത്ത് ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി. മുഹമ്മദ് കുഞ്ഞി മുതലപ്പാറ, മസൂദ് ബോവിക്കാനം, ഷെരീഫ് മുഗു, അബ്ദുൽ ഖാദർ മുസല്യാർ മൻസൂർ മല്ലത്ത്, മൊയ്തു സഅദി, അപ്സര അബ്ദുല്ല, അബ്ദുൾ റഹിമാൻ സംബന്ധിച്ചു.