തൃക്കരിപ്പൂർ: അലുമിനിയംകുടം തലയിൽ കുടുങ്ങി അലഞ്ഞുതിരിഞ്ഞ തെരുവുനായയെ യുവാക്കളും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി.
നടക്കാവ് കൊവ്വൽ മുണ്ട്യ പരിസരത്ത് ബുധനാഴ്ച രാവിലെയാണ് തല കുടത്തിനകത്തായ നിലയിൽ നായ തലങ്ങും വിലങ്ങും ഓടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തലയൂരിയെടുക്കാൻ മണിക്കൂറുകളായുള്ള പരക്കം പാച്ചിലിനിടയിൽ നായ അവശനിലയിലായി.
അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നാട്ടുകാരായ എം.പി. ബിജീഷ്, ഷിജിത്ത് എന്നിവർ ധൈര്യപൂർവം പട്ടിയെ പിടിച്ചുവെക്കുകയും ജീവനക്കാർ കുടം മുറിച്ചുമാറ്റുകയും ചെയ്തു.