രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി.
ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 109.16 പൈസയും ഡീസലിന് 102.75 പൈസയുമായി.
കോഴിക്കോട് പെട്രോളിന് 107.70 പൈസയും ഡീസല്‍ 101.11 പൈസയുമാണ് ഇന്നത്തെ വില.
ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ37 പൈസയാണ്.
പെട്രോളിന് 5 രൂപ 70 പൈസയും വർധിപ്പിച്ചു.