മന്ത്രിയുടെ ഇടപെടലിലൂടെ പാറ നീക്കം ചെയ്യൽ; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി എം എൽ എ

Latest പ്രാദേശികം

കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വണ്ടിത്തടം ജംഗ്ഷനിൽ റോഡ് വികസന പ്രവർത്തനങ്ങൾക്കായി പൊട്ടിച്ച് റോഡരികിൽ ഉപേക്ഷിച്ച കൂറ്റൻ പാറകൾ PWD മിനിസ്റ്റർ പി.എ മുഹമ്മദ് റിയാസിന്റെ ഇടപെടലിലൂടെ പാറ നീക്കം ചെയ്യുന്ന പ്രവർത്തികൾ നേരിട്ട് വിലയിരുത്തി സ്ഥലം എം.എൽ.എ ഒ.എസ് അംബിക. വാർഡ് മെമ്പർ സജീർ രാജകുമാരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു എം.എൽ.എയുടെ സന്ദർശനം.

കൂറ്റൻ പാറകൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് കാരണം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വണ്ടിത്തടം നിവാസികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ “വണ്ടിത്തടം നിലാവ്” ഗ്രൂപ്പ് മെമ്പർമാരുടെ നേതൃത്വത്തിൽ കരവാരം മൂന്നാം വാർഡ് മെമ്പർ സജീർ രാജകുമാരിക്ക് രേഖാമൂലമുള്ള പരാതി സമർപ്പിച്ചിരുന്നു. കൂടാതെ
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കഴിഞ്ഞ ദിവസം ഫോൺ ഇൻ ലൈവ് പരിപാടിയിലൂടെയും പരാതി അറിയിച്ചിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ അധികൃതർ ഇടപെട്ട് റോഡ് വശത്തോട് ചേർന്ന് കിടന്ന പാറകളും കാടും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചു. മൈനിംഗ് വർക്കുകൾ പുരോഗമിക്കുകയാണ്. ടെൻഡർ നടപടികൾക്ക് ശേഷം ഒരാഴ്ചക്കുള്ളിൽ പാറകൾ പൂർണ്ണമായും നീക്കം ചെയ്യുമെന്ന് എക്സി. അസി.എഞ്ചിനീർ അറിയിച്ചു.

ഏറെ നാളായുള്ള പൊതുജനങ്ങളുടെ പരാതിക്കാണ് ഇതോടെ പരിഹാരമായത്.
വരും നാളുകളിൽ ഇതുപോലുള്ള ജനോപകാര പ്രവർത്തനങ്ങളുമായി കൂടുതൽ സജീവമാകുമെന്ന് നിലാവ് വാട്സ്ആപ് കൂട്ടായ്മ അംഗങ്ങളായ നിസാമുദ്ദീൻ, നിസാം ഇടുക്കി, ഇൻഷാദ്, സജി വണ്ടിത്തടം, നെസീം, സമീർ, ഷെഫീഖ്, അൻസിം എന്നിവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *