മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്‍റെ(Team India) ക്യാപ്റ്റനായി രോഹിത് ശര്‍മയെ(Rohit Sharma) തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.
ന്യൂസിലന്‍ഡിനെതിരായ(New Zeland) ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചുകൊണ്ടാകും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ അരങ്ങേറ്റം.
കെ എല്‍ രാഹുലാവും(KL Rahul) പുതിയ വൈസ് ക്യാപ്റ്റനെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും വിരാട് കോലിക്ക് വിശ്രമം അനുവദിക്കും.
രണ്ടാം ടെസ്റ്റില്‍ നായകനായി കോലി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോലിയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കുക.
മൂന്ന് ടി20യും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര.