മംഗളുറു: കാസർകോട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിൽ പ്രവേശിക്കുന്നതിന് ആർടി-പിസിആർ നെഗറ്റീവ് സെർടിഫികറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മ ദക്ഷിണകന്നഡ ജില്ലാ ഡെപ്യൂടികമീഷനർ ഡോ. രാജേന്ദ്ര കെ വിക്ക് നിവേദനം സമർപിച്ചു.
ദക്ഷിണ കന്നഡ ജില്ലയിലെ കൂട്ടായ്മയായ സഹ യാത്രിയുടെ അംഗങ്ങളാണ് നിവേദനം നൽകിയത്.
കാസർകോട് ജില്ലയിൽ വിദ്യാർഥികളും ഡോക്ടർമാരും പാരാ മെഡികൽ ജീവനക്കാരും ബിസിനസുകാരും മറ്റുള്ളവരും ഉൾപെടെ ആയിര ക്കണക്കിന് പേർ ദക്ഷിണ കന്നഡ ജില്ലയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നുണ്ടെന്ന് ഇവർ ചൂണ്ടി ക്കാട്ടി.
‘കഴിഞ്ഞ ഒന്നര മാസത്തിനിടെ ഞങ്ങൾ നാല് തവണ ടെസ്റ്റിന് വിധേയരായി.
സ്കൂളുകളും കോളജുകളും പുനരാരംഭിക്കുന്നതോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കാസർകോട്ടെ വിദ്യാർഥികളും ആഴ്ചയിൽ ഒരിക്കൽ ടെസ്റ്റിന് വിധേയരാകണം.
ഇത് വളരെയധികം അസൗകര്യം ഉണ്ടാക്കുന്നു’ – ഭാരവാഹികൾ വിശദീകരിച്ചു