ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ മറവിലുള്ള കൊള്ളയില്‍ ഏറ്റവും കൂടുതല്‍ പിഴിയുന്നത് പ്രവാസികളെ. കേരളത്തില്‍ വന്നുകഴിഞ്ഞും വിദേശത്തേക്ക് പോകാനും ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയതോടെ ഇടനിലക്കാരും പിടിമുറുക്കി. വിദേശത്തു ജോലി കിട്ടി പോകാനുള്ളവരെ ടെസ്റ്റിനെത്തിക്കാന്‍ ഏജന്റുമാരും ധാരാളമുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ തന്നെ ടെസ്റ്റിംഗ് കേന്ദ്രങ്ങളായി മാറിയെന്നും വിവരം.
വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തി ഏഴ് ദിവസം ക്വാറന്റെയിനില്‍ തുടരണം കഴിഞ്ഞാൽ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം.ഇല്ലെങ്കിൽ ഏഴു ദിവസം കൂടി കൊറന്റൈൻ തുടരണം ഇതു മടിച്ച് ഏഴു ദിവസം കഴിയുമ്പോള്‍ തന്നെ ടെസ്റ്റ് നടത്തുന്നവരാണ് മിക്കവരും. വിദേശത്തേക്ക് പോകാൻ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
ഒരു അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥലങ്ങളാണ് ടെസ്റ്റിംഗ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്.
