ബംഗളൂരു: കേരളത്തിൽ നിന്നുള്ള ദിവസ കർണാടക യാത്രക്കാർക്ക് 15 ദിവസത്തിൽ ഒരിക്കലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്ന നിർദേശം തിരുത്തി കർണാടക.
ദിവസയാത്രക്കാർ ഏഴ് ദിവസത്തിൽ ഒരിക്കൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ കന്നഡ ഡെപൂട്ടി കമ്മീഷണർ ഡോ.കെ.വി. രാജേന്ദ്ര പറഞ്ഞു. പരീക്ഷയ്ക്കല്ലാതെ പോകുന്ന വിദ്യാർത്ഥികൾ ഏഴ് ദിവസം മുമ്പെങ്കിലും എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.